ഡബ്ലിൻ: കൗണ്ടി ഡബ്ലിനിൽ കൗമാരക്കാരന് കുത്തേറ്റു. ഡബ്ലിനിലെ ബ്ലൂബെല്ലിൽ ആയിരുന്നു സംഭവം. പരിക്കേറ്റ കൗമാരക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച ആയിരുന്നു സംഭവം ഉണ്ടായത്. കൗമാരക്കാരന്റെ പരിക്കുകൾ ജീവന് ഭീഷണിയുള്ളതല്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
ലാ ടൗച്ചെ റോഡിൽ വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. കൗമാരക്കാരന് കുത്തേറ്റതായി ഗാർഡയ്ക്കും അടിയന്തിര സേവനങ്ങൾക്കും വിവരം ലഭിക്കുകയായിരുന്നു. ഉടനെ ഇവരെത്തി കുട്ടിയെ സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Discussion about this post

