ഡബ്ലിൻ: അയർലൻഡിൽ ഈ വർഷം ഇ-സ്കൂട്ടറുമായി ബന്ധപ്പെട്ടുള്ള അപകടങ്ങളിൽ തലച്ചോറിന് പരിക്കേറ്റത് 20 ലധികം കുട്ടികൾക്ക്. ചിൽഡ്രൻസ് ഹെൽത്ത് അയർലൻഡിലെ കൺസൾട്ടന്റ് പീഡിയാട്രീഷ്യൻ ഡോ. ഇർവിൻ ഗില്ലാണ് ഇക്കാര്യം പുറത്തുവിട്ടത്. കുട്ടികളുടെ ഇ-സ്കൂട്ടർ ഉപയോഗം രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും ഗിൽ മുന്നറിയിപ്പ് നൽകി.
ഇ-സ്കൂട്ടറുകളിൽ നിന്നും വീഴുകയോ കൂട്ടിയിടിയിൽ
പരിക്കേൽക്കുകയോ ചെയ്ത 20 ലധികം കുട്ടികളെ ചികിത്സിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ കുട്ടികളിൽ ഭൂരിഭാഗം പേരും ആഴ്ചകളോളം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നു. കുട്ടികളുടെ ശരാശരി ആശുപത്രി വാസം എന്നത് 19 ആയിരുന്നു. ഗുരുതരമായ പരിക്കുകളാണ് ഇവർക്കുണ്ടായത്. ജീവിതകാലം മുഴുവനും ഇതിന്റെ പ്രത്യാഘാതങ്ങൾ കുട്ടികൾക്ക് നേരിടാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

