ന്യൂഡൽഹി : മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിയെ നെഞ്ചിലെ അണുബാധയെത്തുടർന്ന് അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി.
98 വയസ്സുകാരനായ അദ്വാനിയെ ഇന്നലെ വൈകുന്നേരം 7:30-ഓടെയാണ് ആശുപത്രിയിൽ എത്തിച്ചത്. ശ്വാസകോശ സംബന്ധമായ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്ന അദ്ദേഹത്തെ ഡോക്ടർമാരുടെ സംഘം നിരീക്ഷിച്ചുവരികയാണ്. വാർധക്യ സഹജമായ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ഈ വർഷം മെയ് മാസത്തിലും അദ്വാനിയെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കുറച്ചുദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് അദ്ദേഹം ആശുപത്രി വിട്ടത്.
ദിവസങ്ങൾക്ക് മുൻപ് പ്രധാനമന്ത്രി നരേന്ദ്രമോദി അദ്വാനിയെ സന്ദർശിച്ചിരുന്നു. ഭരണത്തലവനായി 25 വർഷം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രി അദ്വാനിയുടെ വസതിയിൽ എത്തി അനുഗ്രഹം തേടിയത്.

