ഡബ്ലിൻ: അയർലൻഡിൽ ഇന്ന് അതിശക്തമായ മഴയും. ഇതേ തുടർന്ന് കൗണ്ടികളിൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. അതിശക്തമായ കാറ്റ് വീശാനുള്ള സാഹചര്യത്തിൽ ഇന്ന് അയർലൻഡിലെ മൂന്ന് കൗണ്ടികളിൽ യെല്ലോ വാണിംഗ് ഏർപ്പെടുത്തിയിരിക്കുകയാണ്.
രാജ്യത്തിന്റെ പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ്, തെക്ക് ഭാഗങ്ങളിൽ അതിശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇതേ തുടർന്ന് ഡൊണഗൽ, ഗാൽവേ, ലെയ്ട്രിം, മയോ, സ്ലൈഗോ എന്നീ കൗണ്ടികളിലാണ് യെല്ലോ വാണിംഗ്. അഞ്ച് കൗണ്ടികളിലും മുന്നറിയിപ്പ് ഇന്ന് രാവിലെ ആറ് മുതൽ നിലവിൽ വന്നു. വൈകീട്ട് ആറ് മണിവരെ ഇത് തുടരും. കനത്ത മഴയെ തുടർന്ന് പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനുൾപ്പെടെ സാധ്യതയുണ്ട്.

