ഡബ്ലിൻ: അയർലൻഡിൽ പൗരത്വത്തിനായി അപേക്ഷിച്ചവരുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ മാസം മാത്രം 8,765 അപേക്ഷകളാണ് ലഭിച്ചത്. ഓഗസ്റ്റിൽ ഇതുവരെ 2,611 അപേക്ഷകൾ ലഭിച്ചു. പൗരത്വം ലഭിക്കുന്നതിനുള്ള നിയമങ്ങൾ സർക്കാർ കർശനമാക്കാനിരിക്കുകയാണ്. ഇതിനിടെയാണ് അപേക്ഷകളിൽ വൻ വർധനവ് ഉണ്ടായിരിക്കുന്നത്.
പ്രമുഖ മാധ്യമമാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്. കഴിഞ്ഞ മാസമാണ് പൗരത്വനിയമത്തിൽ മാറ്റം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് സർക്കാർ അന്തിമ തീരുമാനം കൈക്കൊണ്ടത്. ഇതിന്റെ ഭാഗമായി നിരവധി മാറ്റങ്ങളാണ് വന്നിട്ടുള്ളത്. പൗരത്വം ലഭിക്കുന്നതിനുള്ള താമസകാലാവധി എട്ട് വർഷമാക്കി ഉയർത്തുന്നത് ഉൾപ്പെടെ ഈ മാറ്റത്തിൽ ഉൾപ്പെടുന്നു.

