മീത്ത്: കൗണ്ടി മീത്തിൽ കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ 60 കാരന് ജീവൻ നഷ്ടമായി. ആഷ്ബോണിൽ ആയിരുന്നു സംഭവം. അപകടവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആഷ്ബോൺ-റാത്ത് റൗണ്ട്എബൗട്ടിന് വടക്ക് എൻ2 ൽ, ഉച്ചകഴിഞ്ഞ് 3 മണിക്ക് ശേഷമാണ് അപകടം ഉണ്ടായത്. കാറിൽ സഞ്ചരിക്കുകയായിരുന്നു 60 കാരൻ. ഇതിനിടെ ട്രക്ക് ഇടിയ്ക്കുകയായിരുന്നു. സാരമായി പരിക്കേറ്റ അദ്ദേഹത്തിന് സംഭവസ്ഥലത്ത് തന്നെ ജീവൻ നഷ്ടമായി. 40 വയസ്സ് പ്രായമുള്ള ട്രക്കിന്റെ ഡ്രൈവർക്ക് പരിക്കേറ്റിട്ടില്ല. സംഭവത്തിന്റെ ദൃക്സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
Discussion about this post

