അർമാഗ്: ഗർവാഗി റോഡിലൂടെയുള്ള ഓറഞ്ച് ഓർഡർ പരേഡ് നിരോധിച്ച വടക്കൻ അയർലൻഡ് സ്ട്രീറ്റ് സെക്രട്ടറിയുടെ തീരുമാനത്തിനെതിരെ വിമർശനം. ഇത് അപമാനകരമായ പ്രീണനം ആണെന്ന് ഡിയുപി നേതാവ് ഗാവിൻ റോബിൻസൺ പറഞ്ഞു. കഴിഞ്ഞ ദിവസം ആയിരുന്നു പരേഡ് നിരോധിച്ചുകൊണ്ട് ക്രിസ് ബ്രയാന്റ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഭീകരതയുടെയും അക്രമത്തിന്റെയും ഭീഷണിയിൽ നിയമവാഴ്ചയുടെ മുട്ടുമടക്കിയിട്ടുണ്ടോയെന്ന് ചോദിച്ച് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. മിഷേൽ ഒ’നീലിനെതിരെ ശക്തമായി മുന്നോട്ടുവരണം. ഫസ്റ്റ് മിനിസ്റ്റർ സ്ഥാനത്ത് നിന്നും മിഷേലിനെ നീക്കം ചെയ്യാൻ പാർട്ടിയ്ക്ക് കഴിയും. എന്നാൽ സഭയെ താഴെയിറക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

