ഡബ്ലിൻ: പൊതുമേഖലാ ജീവനക്കാരുടെ പണിമുടക്ക് ഒഴിവാക്കാനാകുന്നതാണെന്ന് വിദ്യാഭ്യാസ മന്ത്രി. സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാകണമെന്നും മന്ത്രി ജെയിംസ് ലോലെസ് പറഞ്ഞു. ആർടിഇയുടെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ രാജ്യം തൊഴിലാളികൾക്ക് ഏറ്റവും മികച്ചതാണ്. ഒരു പൊതുമേഖലാ തൊഴിലാളിയുടെ ശരാശരി വേതനം എന്നത് സ്വകാര്യ മേഖലയിലെ തൊഴിലാളികളുടേതിനെക്കാൾ വളരെ കൂടുതലാണ്. ബുധനാഴ്ചത്തെ പണിമുടക്കിൽ പങ്കെടുക്കാൻ അവർക്ക് താത്പര്യമില്ല. ട്രേഡ് യൂണിയനുകളുടെ സമ്മർദ്ദമാണ് ഇതിന് പിന്നിൽ. സർക്കാരുമായി യൂണിയനുകൾ ചർച്ചയ്ക്ക് തയ്യാറാകണമെന്നും ലോലെസ് കൂട്ടിച്ചേർത്തു.
Discussion about this post

