ന്യൂഡൽഹി : സിപിഎമ്മിന്റെ രാജ്യസഭാ എംപി ജോൺ ബ്രിട്ടാസിനെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. ഡൽഹി പോലീസിനെതിരെ രൂക്ഷമായ ഭാഷയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജോൺ ബ്രിട്ടാസ്. ഡൽഹി പോലീസിന് സുപ്രീം കോടതിയെ പുല്ലുവിലയാണെന്നാണ് ബ്രിട്ടാസിന്റെ ആരോപണം.
‘ഡൽഹി പോലീസിന് സുപ്രീം കോടതിയോടോ നിയമത്തോടോ യാതൊരു ബഹുമാനവുമില്ല. അവർ വിചാരിക്കുന്നത് അവരാണ് സർക്കാരും പാർലമെന്റും സുപ്രീം കോടതിയുമെല്ലാമെന്നാണ്. ഞങ്ങൾ സുപ്രീം കോടതിയെ വീണ്ടും സമീപിക്കും. ഡൽഹി പോലീസാണോ അതോ ജനാധിപത്യ ഭരണകൂടമാണോ രാജ്യം ഭരിക്കുന്നത് എന്ന് തീരുമാനിക്കണം.’ -ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു.
എംപിയാണെന്ന് പറഞ്ഞിട്ടാണ് പൊലീസുകാർ വിട്ടതെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. എംപിയാണെന്ന് അറിഞ്ഞതോടെ വാഹനത്തിൽ നിന്ന് ഇറക്കി വിടുകയായിരുന്നു.

