ഡബ്ലിൻ: ഐറിഷ് സർക്കാരിന്റെ ഇത്തവണത്തെ ബജറ്റിൽ രൂക്ഷ വിമർശനവുമായി നഴ്സിംഗ് സംഘടനകൾ. ആരോഗ്യരംഗത്തെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള യാതൊരു നടപടിയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് സംഘടനകൾ കുറ്റപ്പെടുത്തി. ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷൻ, മൈഗ്രന്റ് നഴ്സസ് അയർലൻഡ് എന്നീ സംഘടനകളാണ് വിമർശനവുമായി രംഗത്ത് എത്തിയത്.
നിലവിൽ ഐറിഷ് ആശുപത്രികളിലെ ജീവനക്കാർ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ജീവനക്കാരുടെ കുറവ് നിലവിൽ ആശുപത്രികളിലുണ്ട്. ഇത് നിലവിലെ ജീവനക്കാർക്ക് അമിത ജോലിഭാരം നൽകുന്നു. ജീവന് പോലും ഭീഷണിയുള്ള സാഹചര്യത്തിലാണ് നഴ്സുമാർ ജോലി ചെയ്യുന്നത്. ഇതിന് പുറമേ ആശുപത്രികളിലെ ചികിത്സാ സൗകര്യവും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഈ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാത്തതാണ് ഇത്തവണത്തെ ബജറ്റ്.

