ഡബ്ലിൻ: യുവതിയെ ആക്രമിച്ച സംഭവത്തിൽ രണ്ട് പതിറ്റാണ്ടിന് ശേഷം പ്രതി അറസ്റ്റിൽ. 60 വയസ്സുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കും. 23 വർഷങ്ങൾക്ക് മുൻപായിരുന്നു അറസ്റ്റിന് ആസ്പദമായ സംഭവം.
ഇന്നലെ രാവിലെയോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ ഗാർഡ കസ്റ്റഡിയിൽ പാർപ്പിച്ചിരിക്കുകയാണ്. 1984 ലെ ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. 2003 മാർച്ച് 31 ന് ആയിരുന്നു സംഭവം. സംഭവത്തിൽ ഇതുവരെ 100 ഓളം തെളിവുകളും മൊഴികളും പോലീസ് ശേഖരിച്ചു.
Discussion about this post

