ഡബ്ലിൻ: ഡ്രോൺ എത്തിയതിന് പിന്നാലെ പോർട്ട്ലാവോയിസ് ജയിലിൽ ജാഗ്രതാ നിർദ്ദേശം. ഇന്നലെ ആയിരിന്നു സംഭവം. ഡാനിയേൽ കിനഹാനെപ്പോലുള്ള കൊടും കുറ്റവാളികളെ പാർപ്പിച്ചിരിക്കുന്ന ജയിലിൽ സംഭവം ഉണ്ടായത് വളരെ ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്.
കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞാണ് ജയിലിലേക്ക് ഡ്രോൺ എത്തിയത്. ജയിലിൽ കഴിയുന്ന കുറ്റവാളികളിൽ ഒരാൾക്ക് മൊബൈൽ ഫോണും ലഹരി മരുന്നുകളുമായിട്ടായിരുന്നു ഡ്രോൺ എത്തിയത്. എന്നാൽ ഇത് ഐറിഷ് പ്രിസൺ സർവ്വീസ് കോളേജ് കെട്ടിടത്തിൽ ഇടിച്ച് തകരുകയായിരുന്നു. സംഭവത്തിൽ ഡ്രോൺ പറത്തിയ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post

