ഡബ്ലിൻ: പൊതുജനങ്ങൾക്ക് ആശ്വാസമായി മീഹോൾ മാർട്ടിൻ സർക്കാരിന്റെ ഇത്തവണത്തെ ബജറ്റ്. ഇന്നലെ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി സൈമൺ ഹാരിസ് ജനപ്രിയ പ്രഖ്യാപനങ്ങളാണ് നടത്തിയത്. കുറഞ്ഞ വേതനം വർധിപ്പിച്ചതുൾപ്പെടെ നിർണായകമായ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉൾപ്പെടുന്നു.
8.65 ബില്യൺ യൂറോയുടെ ബജറ്റാണ് ഇന്നലെ അവതരിപ്പിച്ചത്. ഇതിൽ 7 ബില്യൺ സർക്കാർ ചിലവുകൾക്കും ബാക്കി നികുതി മാറ്റങ്ങൾക്കുമാണ്. സ്റ്റാൻഡേർഡ് റേറ്റ് കട്ട് ഓഫ് പോയിന്റ് 2,500 മുതൽ 46,500 വരെ യൂറോയും ഇതിൽ ഉൾപ്പെടുന്നു. 50,000 യൂറോവരെ സമ്പാദിക്കുന്ന ഒരാൾക്ക് ആദായ നികുതിയിലും യുഎസ് സിയിലും 700 യൂറോ മുതൽ കുറവ് വരും.
സോഷ്യൽ വെൽഫെയർ പേയ്മെന്റുകൾ വർധിപ്പിക്കാൻ ബജറ്റിൽ പ്രഖ്യാപനമുണ്ട്. ആഴ്ചയിൽ 10 യൂറോയുടെ വർധനവാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മണ്ണെണ്ണയ്ക്കും പ്രകൃതിവാതകത്തിനും കാർബൺ നികുതി കുറച്ചു. ഇത് വലിയ ആശ്വാസമാണ് കുടുംബങ്ങൾക്ക് നൽകുന്നത്. തൊഴിലുടമയുടെ പിആർഎസ്ഐ പരിധി വർധിപ്പിക്കും. സോഷ്യൽ ഹൗസിംഗിനായി 3.2 ബില്യൺ യൂറോ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ധന എക്സൈസ് നിരക്കിലെ കുറവ് ഫെബ്രുവരി വരെ നിലനിർത്തും.
സ്കൂളുകളുടെ നടത്തിപ്പ് ചിലവുകൾക്കായി വിദ്യാഭ്യാസ വകുപ്പിന് 14.4 ബില്യൺ യൂറോ പ്രഖ്യാപിച്ചിട്ടുണ്ട്. ഗതാഗത വകുപ്പിന് 5.5 ബില്യൺ യൂറോ പ്രഖ്യാപിച്ചു. റെന്റ് എ റൂം പദ്ധതി വിപുലീകരിക്കുമെന്നും ബജറ്റിൽ സൈമൺ ഹാരിസ് പ്രഖ്യാപിച്ചിട്ടുണ്ട്.

