ഡബ്ലിൻ: അമേരിക്കൻ ഐറിഷ് കൊറിയോഗ്രഫർ മൈക്കൽ ഫ്ളാറ്റ്ലിയുടെ ഭാര്യ അന്തരിച്ചു. 52 വയസ്സുള്ള നിയാം ഫ്ളാറ്റിയാണ് അന്തരിച്ചത്. അദ്ദേഹം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്.
എന്റെ ഹൃദയം തകരുന്നു. എന്റെ സുന്ദരിയാ ഭാര്യ നിയാമിനെ എനിക്ക് നഷ്ടമായി. 20 വർഷക്കാലം എനിക്കൊപ്പമുണ്ടായിരുന്ന അവൾ കർത്താവിന്റെ അടുക്കലേയ്ക്ക് പോയി. സ്നേഹനിധിയായ അമ്മയും ഭാര്യയുമായിരുന്നു അവൾ. അവളില്ലാതെ ഞങ്ങളുടെ ജീവിതം ഒരിക്കലും പഴയതുപോലെയാകില്ല. ഞങ്ങളോട് കാണിച്ച സ്നേഹത്തിനും ദയയ്ക്കും നന്ദി. – മൈക്കൽ ഫ്ളാറ്റ്ലി സോഷ്യൽ മീഡിയയിൽ കുറിച്ചു.
Discussion about this post

