ഡബ്ലിൻ: ലിഡിലിന്റെ മൊബൈൽ സേവനങ്ങൾ ഇന്ന് മുതൽ. ആദ്യ ഒരു ലക്ഷം ഉപഭോക്താക്കൾക്ക് പ്രതിമാസം 8.99യൂറോ എന്ന നിലയിൽ സേവനം ലഭിക്കും. ഈ മാസം പുതിയ മൊബൈൽ സേവനങ്ങൾ ആരംഭിക്കുമെന്ന് ലിഡിൽ നേരത്തെ തന്നെ അറിയിച്ചിരുന്നു.
പ്രതിമാസം 12.99 യൂറോ എന്ന നിരക്കിലാണ് മൊബൈൽ സേവനങ്ങൾ നൽകുക. ആദ്യത്തെ ഒരു ലക്ഷം പേരുടെ പരിധി പൂർത്തിയായാൽ ഈ നിലയിൽ ആയിരിക്കും സേവനം നൽകുക. അൺലിമിറ്റഡ് 5 ജി ഡാറ്റ, കോളുകൾ, ടെക്സ്റ്റുകൾ എന്നിലയും ലിഡിൽ കണക്ട് നൽകുന്നു. അയർലൻഡിലും യുകെയിലുമുള്ള നെറ്റ്വർക്കുകളിലേക്ക് സൗജന്യ കോളുകളും ടെക്സ്റ്റുകളും ലഭിക്കും.
Discussion about this post

