ഡബ്ലിൻ: അയർലൻഡിൽ ഇന്ന് ചൂടുള്ള കാലാവസ്ഥ അനുഭവപ്പെടും. കാർലോ വെതറിലെ കാലാവസ്ഥാ നിരീക്ഷകനായ അലൻ ഒ റെയ്ലിയാണ് ഇതുമായി ബന്ധപ്പെട്ട് പ്രവചനം നടത്തിയിരിക്കുന്നത്. ഇന്ന് അന്തരീക്ഷ താപനില 20 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും.
ബുധനാഴ്ച മുതൽ കാലാവസ്ഥ വീണ്ടും തണുക്കും. എങ്കിലും താപനില 15 ഡിഗ്രിയ്ക്ക് മുകളിലായിരിക്കും രേഖപ്പെടുത്തുക. ഉയർന്ന മർദ്ദം അയർലൻഡിന് അടുത്തേയ്ക്ക് വരികയാണ്. ഇതാണ് ചൂടുള്ള കാലാവസ്ഥയ്ക്ക് കാരണം ആകുന്നത്. ഉയർന്ന മർദ്ദത്തിന്റെ സ്വാധീനം മഴ കുറയുന്നതിന് കാരണം ആകും. എന്നാൽ വ്യാഴം രാത്രി മുതൽ വെള്ളി പുലർച്ചെ അതിശക്തമായ മഴയും പ്രവചിക്കുന്നുണ്ട്.
Discussion about this post

