അർമാഗ് : ഗർവാഗി റോഡിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനിടെ പ്രദേശവാസികൾക്ക് പിന്തുണ പ്രഖ്യാപിച്ച് റാലി. പരിപാടിയ്ക്കായി വലിയ ജനക്കൂട്ടമാണ് പോർട്ടഡൗണിൽ തടിച്ച് കൂടിയത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം ആയിരുന്നു പിന്തുണച്ചുകൊണ്ടുള്ള റാലി. അതേസമയം പ്രദേശത്തെ സംഘർഷാവസ്ഥ ഏഴാം ദിവസവും തുടരുകയാണ്.
പ്രദേശവാസികളെ പിന്തുണച്ചുകൊണ്ടുള്ള റാലിയ്ക്ക് രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയും ഉണ്ടായിരുന്നു. സിൻ ഫെയ്ൻ, എസ്ഡിഎൽപി, പീപ്പിൾ ബിഫോർ പ്രോഫിറ്റ് എന്നിവയുടെ പിന്തുണയായിരുന്നു റാലിയ്ക്ക് ഉണ്ടായത്. നാളെ പ്രദേശവാസികൾ റാലിയ്ക്കെതിരെ നൽകിയ ഹർജി കോടതി പരിഗണിക്കാനിരിക്കെയാണ് പോർട്ടഡൗണിൽ ഓറഞ്ച് ഓർഡർ പരേഡിനെതിരെ റാലി നടത്തിയിരിക്കുന്നത്.

