തിരുവനന്തപുരം ; കൗൺസിലർ സ്ഥാനം രാജിവച്ച് ആർ ശ്രീലേഖ. വ്യക്തിപരമായ കാരണങ്ങളാലാണ് സ്ഥാനമൊഴിഞ്ഞതെന്നാണ് ശ്രീലേഖ വ്യക്തമാക്കിയിരിക്കുന്നത്.
ശാസ്തമംഗലം കൗൺസിലറാണ് ശ്രീലേഖ. 30 നാണ് ഈ സ്ഥാനം സമർപ്പിച്ചിരിക്കുന്നത്. മേയർ വി വി രാജേഷിന് രാജിക്കത്ത് നൽകിയിട്ടുണ്ടെന്ന് പല ഗ്രൂപ്പുകളിലും ശ്രീലേഖ നൽകിയിട്ടുണ്ടെന്നാണ് സൂചന.
ജില്ലാ കളക്ടർക്ക് തിങ്കളാഴ്ച്ച രാജിക്കത്തിന്റെ കോപ്പി കൈമാറുമെന്നാണ് വിവരം. ആർ ശ്രീലേഖ ബിജെപിയുടെ വൈസ് പ്രസിഡന്റ് കൂടിയാണ് . അതുകൊണ്ട് തന്നെ രാജി വിവരം പാർട്ടിയിൽ ചർച്ച ചെയ്തിട്ടുണ്ടാകാമെന്നും സൂചനയുണ്ട്.
ഒരു സ്വതന്ത്രന്റെ പിന്തുണയോടെയാണ് ബിജെപി കോർപറേഷൻ ഭരണം . ഇതിനിടയിലാണ് അപ്രതീക്ഷിതമായി ശ്രീലേഖ രാജി സമർപ്പിച്ചത്. രാജി കോർപറേഷൻ സെക്രട്ടറി സ്വീകരിച്ചു.
വ്യക്തിപരമായ അസൗകര്യങ്ങള്‍ കാട്ടിയാണു കത്തു നല്‍കിയിരിക്കുന്നതെന്ന് മേയർ വി വി രാജേഷ് പറഞ്ഞു. പ്രശ്നപരിഹാരത്തിനുള്ള ശ്രമം നടക്കുന്നുണ്ട്. രാജിക്കത്ത് കൊടുക്കേണ്ടത് നഗരസഭാ സെക്രട്ടറിക്കാണ്. രാജി വിഷയത്തില്‍ ബിജെപി നേതൃത്വം ഇടപെടും – വി.വി.രാജേഷ് വ്യക്തമാക്കി.

