ഡബ്ലിൻ: വഴിയരികിൽ നായ്ക്കളുടെ വിസർജ്യം കണ്ടെത്തിയതിനെ തുടർന്ന് ഇതുവരെ പിഴ ചുമത്തിയത് 44 നായ ഉടമകൾക്ക്. അംഗവൈകല്യമുള്ളവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ചാരിറ്റിയാണ് പിഴ ഈടാക്കുന്നത്. അതേസമയം നായ്ക്കളുമായി പൊതുനിരത്തിലൂടെ പോകുന്നവർ ശുചിത്വത്തെക്കുറിച്ച് ബോധവാന്മാരാണെന്ന് അധികൃതർ വ്യക്തമാക്കി.
നായ്ക്കളുടെ വിസർജ്യം ആളുകൾ അപകടത്തിൽപ്പെടുന്നതിന് കാരണം ആകും. കാഴ്ച പരിമിതിയിലുള്ളവരും അംഗവൈകല്യം ബാധിച്ചവരും ഇതിൽ ചവിട്ടി വഴുതി വീഴാനുൾപ്പെചെ സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി സ്വീകരിക്കാൻ ആരംഭിച്ചത്. 2024 ൽ ആകെ 48 പെനാൽറ്റികളാണ് നൽകിയത്.
Discussion about this post

