ഡബ്ലിൻ ; കല-സാംസ്കാരിക മേഖലയ്ക്കായി 6 ദശലക്ഷം യൂറോയുടെ പുതിയ ‘ആർട്സ് ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്റ് ഫണ്ട്’ പ്രഖ്യാപിച്ച് സാംസ്കാരിക മന്ത്രി പാട്രിക് ഒ’ഡോനോവൻ . ബ്രേയിലെ മെർമെയ്ഡ് ആർട്സ് സെന്ററിൽ വെച്ചാണ് മന്ത്രി പൈലറ്റ് ക്യാപിറ്റൽ ഫണ്ടിംഗ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ഇന്ന് മുതൽ ഇതിലേക്കുള്ള അപേക്ഷകൾ സ്വീകരിച്ചുതുടങ്ങും.
“താമസസ്ഥലമോ പശ്ചാത്തലമോ പരിഗണിക്കാതെ തന്നെ, ആളുകളുടെ ജീവിതത്തിൽ കലയ്ക്ക് സുപ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്ന് ഉറപ്പാക്കാൻ ഈ ഫണ്ട് സഹായിക്കും,” എന്ന് മന്ത്രി പറഞ്ഞു. കല-സാംസ്കാരിക കേന്ദ്രങ്ങൾക്കായി പ്രത്യേക മൂലധന പദ്ധതി ആവിഷ്കരിക്കുന്നതിനെക്കുറിച്ച് പഠിക്കുമെന്ന സർക്കാർ വാഗ്ദാനം നിറവേറ്റുന്നതാണ് ഈ സംരംഭം.രാജ്യത്തുടനീളമുള്ള കല-സാംസ്കാരിക കേന്ദ്രങ്ങൾക്കും, സംഘടനകൾക്കും ഏറെ പ്രയോജനകരമായ തീരുമാനമാണിത്.

