ഡബ്ലിൻ: അതിവേഗത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങൾ തടയാൻ പിന്തുടരുന്നതിനുള്ള പരിശീലനം ആരംഭിച്ച് ഗാർഡ. ഇംഗ്ലീഷ് പോലീസിനൊപ്പമാണ് പിന്തുടരൽ പരിശീലിക്കുന്നത്. സേനയിൽ നിന്നും തിരഞ്ഞെടുത്തവർക്ക് മാത്രമാണ് നിലവിൽ പരിശീലനം നൽകുന്നത്. ഈ വർഷം അവസാനത്തോടെ ഇവരുടെ പരിശീലനം പൂർത്തിയാകും.
അസിസ്റ്റന്റ് കമ്മീഷണർ ഡെനിസ് ഫെറി ആണ് ഇക്കാര്യങ്ങൾ അറിയിച്ചത്.
ഗാർഡ ഡ്രൈവിംഗ് ഇൻസ്ട്രക്ടർമാർക്ക് പിന്തുടരൽ പരിശീലനത്തിൽ ഡെവണും കോൺവാൾ പോലീസും പരിശീലനം നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഗാർഡയിലെ റോഡ് പോലീസിംഗ് യൂണിറ്റിലെ 660 ഉദ്യോഗസ്ഥരെക്കുറിച്ചും അദ്ദേഹം വിവരിച്ചു. ഗാർഡയുടെ ഏറ്റവും വലിയ സ്പെഷ്യലൈസ്ഡ് യൂണിറ്റാണ് നിലവിലേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

