ഡബ്ലിൻ: അതിശക്തമായ കാറ്റിലും മഴയിലും രാജ്യത്ത് വ്യാപകമായി വൈദ്യുതി മുടങ്ങിയതായി റിപ്പോർട്ട്. ഏകദേശം 18,000 ത്തോളം വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വൈദ്യുതി മുടങ്ങിയെന്നാണ് പുറത്തുവരുന്ന വിവരം. അതിശക്തമായ കാറ്റും മഴയും ആയിരുന്നു രാജ്യാത്തുടനീളം കഴിഞ്ഞ ദിവസം ലഭിച്ചത്.
ഇഎസ്ബി നെറ്റ്വർക്ക് തകരാർ പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്. ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി പോസ്റ്റുകൾക്ക് കേടുപാടുകൾ ഉണ്ടായി. ഇതാണ് വൈദ്യുതി തടസ്സപ്പെടാൻ കാരണം ആയത്. പുതിയ വിവരങ്ങൾക്കായി തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുന്നത് തുടരാൻ ഇഎസ്ബി നിർദ്ദേശിച്ചിട്ടുണ്ട്.
Discussion about this post

