ഡബ്ലിൻ: അയർലൻഡിൽ ഭവനരഹിതരുടെ എണ്ണം വീണ്ടും വർധിച്ചു. 5,830 കുട്ടികൾ ഉൾപ്പെടെ നിലവിൽ 17,885 പേരാണ് ഭവനരഹിതരായി അയർലൻഡിലുള്ളത്. ഓഗസ്റ്റിലെ കണക്കുകളാണ് ഇത്. ഭവന വകുപ്പാണ് വെള്ളിയാഴ്ച കണക്കുകൾ പ്രസിദ്ധീകരിച്ചത്.
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 9.3 ശതമാനം ഉയർച്ചയാണ് ഭവന രഹിതരുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. ഓഗസ്റ്റിൽ ഭവനരഹിതരുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടായി. വീടില്ലാത്തവരിൽ 7,304 പേർ മുതിർന്ന കുട്ടികളില്ലാതെ ജീവിക്കുന്നവരാണ്. 2800 കുടുംബങ്ങളിലുള്ളവരാണ് ഭവന രഹിതരായ 5800 കുട്ടികൾ. അതിൽ ഏകദേശം 60 ശതമാനം പേർ സിംഗിൾ പേരന്റ് ചൈൽഡ് ആണ്. അതേസമയം ഇവർക്കെല്ലാം അടിയന്തിര താമസസൗക്യം നൽകുന്നുണ്ട്.
Discussion about this post

