ഡബ്ലിൻ ; സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിലും കുറ്റകൃത്യങ്ങളിലും ഏർപ്പെടുന്ന കുട്ടികളുടെ കുടുംബങ്ങൾക്ക് പിന്തുണ നൽകണമെന്ന് ‘ചിൽഡ്രൻസ് റെസിഡൻഷ്യൽ ആൻഡ് ആഫ്റ്റർകെയർ വോളണ്ടറി അസോസിയേഷൻ’ പ്രതിനിധിയും ‘ഡോൺ ബോസ്കോ കെയർ’ ഡയറക്ടറുമായ ടെറി ഡിഗ്നൻ .
“കുടുംബങ്ങൾക്കുണ്ടായ ദുരന്തവും ബന്ധപ്പെട്ട എല്ലാവർക്കുമുണ്ടായ ആഘാതവും എല്ലാവരും തിരിച്ചറിയുന്നുണ്ട്. എന്നാൽ, കടുത്ത ശിക്ഷാ നടപടികളിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാരിന് എന്തുചെയ്യാനാകും എന്ന കാര്യത്തിൽ വേണ്ടത്ര സന്തുലിതമായ സമീപനം ഉണ്ടായില്ലെന്ന് ഞങ്ങൾക്ക് തോന്നി.
ഈ യുവാക്കൾ കുറ്റകൃത്യങ്ങളുടെ പാതയിലേക്ക് വഴുതിവീഴുന്നത് തടയാൻ എന്തുചെയ്യാനാകുമെന്ന് പരിശോധിക്കണം. സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കുട്ടികളെ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്ക് ശക്തമായ പിന്തുണ സർക്കാർ ഉറപ്പാക്കണം ‘ എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

