ഡബ്ലിൻ: യുവജനങ്ങൾക്കും ദമ്പതികൾക്കുമായി ധ്യാനം സംഘടിപ്പിക്കുന്നു. ലിമെറിക്കിലെ സെന്റ് മേരീസ് സീറോമലബാർ ഇടവകയുടെ ആഭിമുഖ്യത്തിലാണ് ധ്യാനം. എൻകൗണ്ടർ എന്ന പേരിലാണ് യുവജനങ്ങൾക്കായി ധ്യാനം സംഘടിപ്പിക്കുന്നത്. അടുത്ത മാസം 31, നവംബർ 1 തിയതികളിലാണ് യുവജന ധ്യാനം. രാവിലെ 10 മണി മുതൽ ധ്യാനം ആരംഭിക്കും. വൈകീട്ട് അഞ്ച് മണിവരെയാണ് ധ്യാനം തുടരുക. കിൽഡിമോയിലെ സെന്റ് ജോസഫ്സ് ചർച്ചിലാണ് പരിപാടികൾ.
ദമ്പതികൾക്കായി കൺവെനന്റ് എന്ന പേരിലാണ് ധ്യാനം സംഘടിപ്പിക്കുന്നത്. നവംബർ 5,6,7 തിയതികളിലാണ് ധ്യാനം. വൈകീട്ട് നാല് മുതൽ രാത്രി 9 മണിവരെയാണ് പരിപാടി. ഇരു ധ്യാനങ്ങളും സമാപിക്കുക എട്ടാം തിയതിയാണ്. ഉച്ച കഴിഞ്ഞ 2.30 ന് വിശുദ്ധ കുർബാനയോടെയാണ് ശുശ്രൂഷകൾ ആരംഭിക്കുക. ഇത് രാത്രി ഏഴ് മണിയോടെ അവസാനിക്കും.

