72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങിയതിന് പിന്നാലെ ഗുജറാത്തിലെ ‘സ്റ്റാച്യു ഓഫ് യൂണിറ്റി’ സന്ദർശിച്ച് നടൻ മമ്മൂട്ടി . ഭാര്യ സുൽഫത്തിനൊപ്പമാണ് മമ്മൂട്ടി എത്തിയത് . ‘സ്റ്റാച്യു ഓഫ് യൂണിറ്റി’യുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ നേരത്തെ തന്നെ മമ്മൂട്ടിയെ ഗുജറാത്തിലേക്ക് സ്വാഗതം ചെയ്തിരുന്നു. ഇതിൽ അദ്ദേഹത്തെ ഒരു ‘ലെജൻഡ്’ എന്ന് വിശേഷിപ്പിക്കുകയും ‘ഭ്രമയുഗ’ത്തിന് ദേശീയ പുരസ്കാരം ലഭിച്ച കാര്യം പറയുകയും ചെയ്തിരുന്നു.
നിർമാതാക്കളായ ആന്റോ ജോസഫ്, ജോർജ് എന്നിവരും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു. ഡൽഹിക്ക് പകരം ഗുജറാത്തിലാണ് 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങ് നടന്നത്. ഗുജറാത്ത് സർക്കാരുമായി സഹകരിച്ച് സംഘടിപ്പിച്ച ഈ പരിപാടിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാംസ്കാരിക പരിപാടികളും അവതരിപ്പിക്കപ്പെട്ടു.

