ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിലെ ചരിത്രപ്രസിദ്ധമായ മുൻ കോർട്ട് മന്ദിരത്തിൽ ഉണ്ടായ തീപിടിത്തം മനപ്പൂർവ്വമാണെന്ന് കണ്ടെത്തൽ. ഇന്നലെ രാത്രിയായിരുന്നു തീപിടിത്തം ഉണ്ടായത്. ക്രംലിൻ റോഡിലാണ് കോർട്ട് മന്ദിരം സ്ഥിതിചെയ്യുന്നത്.
1998 ലാണ് ഈ കെട്ടിടം അടച്ചുപൂട്ടിയത്. നഗരത്തിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലൊന്നാണ് ഇത്. ഇതിന് മുൻപും കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായിരുന്നു. ഇതേ തുടർന്ന് കേടുപാടുകൾ സംഭവിച്ച കെട്ടിടമാണ് ഇത്. ഇന്നലെ രാത്രി വൈകി അഗ്നിശമന സേനാംഗങ്ങൾക്ക് വിവരം ലഭിക്കുകയായിരുന്നു. ഇതേ തുടർന്ന് സേനാംഗങ്ങൾ എത്തി തീ അണച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. സംഭവത്തിന്റെ ദൃക്സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

