ഡൗൺ: കൗണ്ടി ഡൗണിലെ ബാൻബ്രിഡ്ജിലുണ്ടായ ആക്രമണത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തിന്റെ ദൃക്സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഇന്നലെ വൈകീട്ട് ഏഴരയോടെയായിരുന്നു സംഭവം.
ബ്രൂക്ക്ഫീൽഡ് മെഡോസ് സ്ട്രീറ്റ് മേഖലയിലൂടെ കാറിൽ സഞ്ചരിക്കുകയായിരുന്ന യുവാവിന് നേരെ ആയിരുന്നു ആക്രമണം. ഇതിനിടെ അദ്ദേഹത്തെ തടഞ്ഞ് നിർത്തിയ ശേഷം പ്രതികൾ ചേർന്ന് ആക്രമിക്കുകയായിരുന്നു. നിലവിൽ അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.
Discussion about this post

