ഡബ്ലിൻ: ഡബ്ലിനിൽ കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. 44 വയസ്സുള്ള റോക്സാന ബ്രെസിൻസ്ക എന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെടുത്തത്. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം ഇവരുടെ കുടുംബത്തിന് പിന്തുണയേകാനായി ധനസമാഹരണം ആരംഭിച്ചിരിക്കുകയാണ്.
ഇക്കഴിഞ്ഞ ഏഴാം തിയതിയാണ് 44 വയസ്സുകാരിയെ കാണാതായത്. സംഭവത്തിന് പിന്നാലെ പോലീസ് പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഇവരുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. മരണകാരണം വ്യക്തമല്ല. സംസ്കാരം ഉൾപ്പെടെയുള്ള പരിപാടികൾക്ക് വേണ്ടിയാണ് ധനസമാഹരണം. ഇതുവരെ 6000 യൂറോയിലധികം സമാഹരിച്ചിട്ടുണ്ട്.

