ഡബ്ലിൻ: ഐറിഷ് പ്രസിഡന്റ് കാതറിൻ കനോലി സ്കോട്ട്ലൻഡിൽ. നാല് ദിവസം സ്കോട്ട്ലൻഡിൽ തുടരും. ഇന്ന് രാവിലെയാണ് നാല് ദിവസത്തെ പ്രസിഡന്റിന്റെ ഔദ്യോഗിക സന്ദർശനത്തിന് തുടക്കമായത്.
എഡിൻബർഗിൽ ഫസ്റ്റ് മിനിസ്റ്റർ ജോൺ സ്വിന്നിയുമായും യൂറോപ്പ്, വിദേശകാര്യ, ഊർജ്ജ മന്ത്രി സ്റ്റീഫൻ ഗെതിൻസുമായും കനോലി കൂടിക്കാഴ്ച നടത്തും. ഇത് രണ്ടാം തവണയാണ് പ്രസിഡന്റ് ഫസ്റ്റ് മിനിസ്റ്ററുമായി കൂടിക്കാഴ്ച നടത്തുന്നത്. പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെ മെയ് മാസത്തിലായിരുന്നു ഇരുവരും തമ്മിൽ ആദ്യമായി കൂടിക്കാഴ്ച നടത്തിയത്.
എഡിൻബർഗ്, ഗ്ലാസ്ഗോ, പടിഞ്ഞാറൻ ഐൽ ഓഫ് സ്കൈ എന്നിവിടങ്ങളിൽ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിൽ കനോലി പങ്കെടുക്കും. സ്കോട്ടിഷ് ഫ്രീഡം, ഐക്യ അയർലൻഡ് എന്നിവയിൽ ഇരുവരും വിശദമായ ചർച്ച നടത്തും. പ്രസിഡന്റിനൊപ്പം ഭർത്താവ് ബ്രയാൻ മക്നെറിയും ഉണ്ടാകും.

