ഡബ്ലിൻ: യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരുന്നു. ഇതുമായി ബന്ധപ്പെട്ട് യൂറോപ്യൻ കമ്മീഷൻ പുതിയ രൂപരേഖ തയ്യാറാക്കുകയാണ്. 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഇനി മുതൽ രക്ഷിതാക്കളുടെ അനുമതിയില്ലാതെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുറക്കാൻ അനുവദിക്കാതിരിക്കുന്നതുൾപ്പെടെയുള്ള നടപടികളാണ് നിർദ്ദേശിച്ചിട്ടുള്ളത്.
ഇയു കിഡ്സ് ആക്ട് എന്ന പേരിലാണ് നിയമം നടപ്പിലാക്കാനിരിക്കുന്നത്. അടുത്ത ദിവസം
സ്ട്രാസ്ബർഗിൽ യൂറോപ്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്യുമ്പോൾ ഇതേക്കുറിച്ച് ഉർസുല വോൺ ഡെർ ലെയ്ൻ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിടും. ഇതുവരെ സോഷ്യൽ മീഡിയ ഉപയോഗത്തിന് അന്തിമ പ്രായപരിധി നിശ്ചയിച്ചിട്ടില്ല. ഇതുൾപ്പെടെയുള്ള നിയന്ത്രണങ്ങൾ കരടിൽ ഉൾപ്പെടുത്തുമെന്നാണ് സൂചന.

