ഡബ്ലിൻ: അയർലൻഡിലെ പൊതു ആശുപത്രികളിൽ പാർക്കിംഗ് ഫീസ് വഴി ലഭിക്കുന്ന വരുമാനത്തിൽ ഇരട്ടിവർധനവ്. ഇതേ തുടർന്ന് ആശുപത്രികളോട് കാർ പാർക്കിംഗ് നിരക്കുകൾ പുന:പരിശോധിക്കാൻ ഹെൽത്ത് സർവ്വീസ് എക്സിക്യൂട്ടീവ് ഉത്തരവിട്ടു. കഴിഞ്ഞ നാല് വർഷക്കാലയളവിൽ വലിയ ഉയർച്ചയാണ് വരുമാനത്തിൽ വന്നിരിക്കുന്നത്.
എച്ച്എസ്ഇ നൽകിയ സമീപകാല കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം പൊതു ആശുപത്രികളിലെ കാർ പാർക്കിംഗിനായി ആളുകൾ 17.76 മില്യൺ യൂറോ ചിലവഴിച്ചു. 2021 ൽ ഇത് 7.39 മില്യൺ യൂറോയായിരുന്നു. ഇക്കാലയളവിൽ വരുമാനത്തിൽ 140 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
2020 ന്റെ തുടക്കം മുതൽ, പാർക്കിംഗ് ചാർജായി പൊതു ആശുപത്രികൾ 73.5 മില്യൺ യൂറോ പിരിച്ചെടുത്തു

