കോർക്ക്: അയർലൻഡിൽ പുതിയ റെയിൽവേ സ്റ്റേഷൻ നിർമ്മിക്കാൻ ആസൂത്രണ അനുമതി. കോർക്ക് ഏരിയ കമ്മ്യൂട്ടർ റെയിൽ പ്രോഗ്രാമിന് കീഴിൽ നിർമ്മിക്കുന്ന ആദ്യത്തെ സ്റ്റേഷനാണ് അനുമതി ലഭിച്ചിരിക്കുന്നത്. എട്ട് സ്റ്റേഷനുകളാണ് പദ്ധതിയ്ക്ക് കീഴിൽ നിർമ്മിക്കുന്നത്.
മലോ മുതൽ കോർക്ക് വരെയുള്ള റൂട്ടിൽ ചരിത്രപ്രസിദ്ധമായ ബ്ലാക്ക്പൂൾ സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന സ്ഥലത്തിനടുത്താണ് പുതിയ സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്. ഡബ്ലിൻ ഹിൽ റോഡുമായും റെഡ്ഫോർജ് റോഡുമായും അതിർത്തി പങ്കിടുന്നു. അടുത്ത വർഷം മുതൽ സ്റ്റേഷന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. രണ്ട് വർഷം കൊണ്ട് നിർമ്മാണം പൂർത്തീകരിക്കാൻ കഴിയുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. രണ്ട് പ്ലാറ്റ്ഫോമുകൾ പുതിയ സ്റ്റേഷന് ഉണ്ടാകും. ഇവ കാൽനട നടപ്പാലം കൊണ്ട് ബന്ധിപ്പിച്ചിരിക്കും.

