ഡബ്ലിൻ: വൈദ്യുതി, ഗ്യാസ് വിലകളിൽ വർധനവ് പ്രഖ്യാപിച്ച് എനർജിയ. അടുത്ത മാസം 12 മുതൽ പുതിയ നിരക്ക് വർധനവ് പ്രാബല്യത്തിൽവരും. ഇത് ഉപഭോക്താക്കളുടെ വൈദ്യുതി ബില്ലുകളിൽ 4.73 ശതമാനത്തിന്റെ വർധനവാണ് ഉണ്ടാകുക. പ്രതിവർഷം ഏകദേശം 87 യൂറോയുടെ വർധനവും ബില്ലിൽ ഉണ്ടായിരിക്കും.
ഗ്യാസ് വിലയിൽ 9.38 ശതമാനത്തിന്റെ വർധനവാണ് ഉണ്ടാകുക. പ്രതിവർഷം ഇത് ഏകദേശം 143 യൂറോയുടെ അധിക സാമ്പത്തിക ഭാരം സൃഷ്ടിക്കും. ഡ്യുവൽ ഫ്യുവൽ ഉപഭോക്താക്കൾക്ക് ശരാശരി 6.73 ശതമാനത്തിന്റെ വർധനവാണ് ഉണ്ടാകുക. പ്രതിവർഷം ഏകദേശം 230 യൂറോയുടെ വർധനവും ബില്ലുകളിൽ ഉണ്ടാകും.
Discussion about this post

