ന്യൂഡൽഹി : ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഇന്ത്യയിലെത്തി . ദ്വിദിന ബ്രിക്സ് ഉച്ചകോടി ഭക്ഷണം, ഊർജ്ജം, ആരോഗ്യം, ദുരന്ത ലഘൂകരണം, നിർണായക വിതരണ ശൃംഖലകൾ എന്നിവയിലുടനീളം കൂട്ടായ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും.
റഷ്യ-യുക്രെയ്ൻ സംഘർഷം, പശ്ചിമേഷ്യൻ യുദ്ധം , ഹോർമുസ് കടലിടുക്കിന്റെ നാവിക ഉപരോധം, ട്രംപ് ഭരണകൂടത്തിന്റെ വ്യാപാര, താരിഫ് നയങ്ങൾ , അന്താരാഷ്ട്ര സമ്പദ്വ്യവസ്ഥയിലെ മാന്ദ്യം എന്നിവ ആഗോള പ്രശ്നങ്ങളായി ഉയർന്ന് വന്നതിനിടെയാണ് ഡൽഹിയിൽ ഉന്നതതല യോഗം നടക്കുന്നത്.ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമാഫോസ, ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ, ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസി, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, അബുദാബി കിരീടാവകാശി മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് അലി, വിയറ്റ്നാം പ്രധാനമന്ത്രി ലെ മിൻ ഹംഗ് തുടങ്ങി നിരവധി ലോക നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
ഇന്ന് ഉച്ചകഴിഞ്ഞ് പുടിനും മോദിയും സമഗ്രമായ ഉഭയകക്ഷി ചർച്ചകൾ നടത്തും. പ്രതിരോധം, ഊർജ്ജം, സാങ്കേതികവിദ്യ, തുടങ്ങി ഒന്നിലധികം മേഖലകളിലെ സഹകരണം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചായിരിക്കും ചർച്ച .

