ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിൽ അനധികൃത പാർക്കിംഗുമായി ബന്ധപ്പെട്ട നിയമ നടപടികളിൽ മാറ്റം. പിഴയ്ക്കും ടോയ്ക്കും അധിക പ്രാധാന്യം നൽകാനാണ് സർക്കാർ തീരുമാനം. നിലവിലെ ക്ലാമ്പിംഗ് സംവിധാനം ഗണ്യമായി കുറയ്ക്കും. ഡബ്ലിൻ സിറ്റി കൗൺസിലാണ് പുതിയ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്.
കഴിഞ്ഞ 30 വർഷത്തിനിടെ അനധികൃത പാർക്കിംഗുമായി ബന്ധപ്പെട്ട നടപടികളിലെ നിർണായക മാറ്റമാണ് ഇത്. ഡബ്ലിൻ സ്ട്രീറ്റ് പാർക്കിംഗ് സർവ്വീസുമായുള്ള പാർക്കിംഗ് എൻഫോഴ്സ്മെന്റ് കരാർ കൗൺസിൽ അവസാനിപ്പിച്ചിട്ടുണ്ട്. ഇനി മുതൽ അപ്കോ പാർക്കിംഗ് അയർലൻഡിനാണ് പാർക്കിംഗ് എൻഫോഴ്സ്മെന്റ് ചുമതല. അഞ്ച് വർഷത്തേയ്ക്കാണ് കരാർ. 51 മില്യൺ യൂറോയ്ക്കാണ് കരാർ നൽകിയിരിക്കുന്നത്.

