ഡബ്ലിൻ: അയർലൻഡിൽ ഈ ആഴ്ച അവസാനത്തോടെ മഞ്ഞുള്ള കാലാവസ്ഥയ്ക്ക് തുടക്കമാകും. ഇന്ന് മുതൽ രാജ്യത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിക്കും. 20 ഡിഗ്രിയിൽ താഴെ ആയിരിക്കും അന്തരീക്ഷ താപനില അനുഭവപ്പെടുക. അടുത്തവാരത്തോടെ വരണ്ട കാലാവസ്ഥയ്ക്ക് തുടക്കം കുറിയ്ക്കുമെന്നും മെറ്റ് ഐറാൻ വ്യക്തമാക്കുന്നു.
ഇന്ന് മിക്കവാറും വരണ്ട കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. നേരിയ മഴ ലഭിക്കും. കിഴക്കൻ മേഖലയിലെ പകുതി ഭാഗത്ത് വെയിൽ അനുഭവപ്പെടും. പടിഞ്ഞാറ് മേഘാവൃതമായ അന്തരീക്ഷവും പടിഞ്ഞാറ് നിന്ന് തെക്കോട്ട് നേരിയ കാറ്റും അനുഭവപ്പെടും. 14 മുതൽ 18 ഡിഗ്രിവരെയായിരിക്കും ഇന്ന് അന്തരീക്ഷ താപനില അനുഭവപ്പെടുക. രാത്രി ഈർപ്പമുള്ള കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക.

