ഡബ്ലിൻ: അയർലൻഡിലെ മലയാളികളെ ആവേശത്തിലാഴ്ത്തി ആറാട്ട് 2026 മെഗാ ഫെസ്റ്റിവൽ ഈ മാസം 26 ന് നടക്കും. ടിംസിന്റെ വടംവലി ചാമ്പ്യൻഷിപ്പുൾപ്പെടെ അത്യഗ്രൻ പരിപാടികളാണ് ആറാട്ടിനോട് അനുബന്ധിച്ച് നടക്കുന്നത്. ഗോർമൻസ്റ്റൺ പാർക്കാണ് മെഗാഫെസ്റ്റിവലിന്റെ വേദി. ചാണ്ടി ഉമ്മൻ എംഎൽഎ പരിപാടിയിൽ മുഖ്യതിഥിയാകും.
ടിംസ് സീസൺ 2 ഇന്റർനാഷണൽ വടംവലി ചാമ്പ്യൻഷിപ്പാണ് അരങ്ങേറുക. മത്സരത്തിൽ വിജയിക്കുന്ന ടീമിന് 5001 യൂറോയാണ് ലഭിക്കുക. 2001 യൂറോ രണ്ടാം സമ്മാനമായും, 1001 യൂറോ മൂന്നാം സമ്മാനമായും ലഭിക്കും. 501 യൂറോയാണ് നാലാം സമ്മാനം. വടംവലിയ്ക്ക് പുറമേ സിനിമാറ്റിക് ഡാൻസ് മത്സരം, ഫാഷൻ ഷോ, ഡിജെ എന്നിവയും ഉണ്ടായിരിക്കും. ഫുഡ് സ്റ്റോളുകളും ഷോപ്പിംഗ് സ്റ്റോളുകളും സജ്ജീകരിച്ചിരിക്കും.

