ഗാൽവേ:റോസ്കോമണിലെയും സൈക്യാട്രിക് നഴ്സുമാർ സമരത്തിലേക്ക്. ഈ മാസം അവസാനം മുതൽ സമരം ആരംഭിക്കുമെന്നാണ് സൈക്യാട്രിക് നഴ്സുമാരുടെ സംഘടനയായ സൈക്യാട്രിക് നഴ്സസ് അസോസിയേഷൻ വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച് എച്ച്എസ്ഇയുടെ നോർത്ത്വെസ്റ്റ് മാനേജ്മെന്റിന് നോട്ടീസ് നൽകി.
സെപ്തംബർ 29 നാണ് രണ്ട് മേഖലകളിലും സമരം ചെയ്യുന്നതെന്ന് പിഎൻഎ അംഗങ്ങൾ അറിയിച്ചു. ജോലിസ്ഥലങ്ങളിൽ നിരവധി പ്രശ്നങ്ങളാണ് നേരിടുന്നത്. ഇതേ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം. നാളിതുവരെയായി നഴ്സുമാർ ഉയർത്തിയ ആവശ്യങ്ങളിൽ യാതൊരു നടപടിയും മാനേജ്മെന്റുകളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും അസോസിയേഷൻ വ്യക്തമാക്കി.
Discussion about this post

