ലണ്ടൻഡെറി: ലണ്ടൻഡെറിയിൽ അറസ്റ്റിനിടെ പോലീസുകാരന് നേരെ ആക്രമണം. ഉദ്യോഗസ്ഥന്റെ തലയ്ക്കും മുഖത്തും സാരമായി പരിക്കേറ്റു. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം.
അബർകോൺ റോഡിലെ ഫ്ളാറ്റിൽ സംഘർഷം ഉണ്ടായതായി പോലീസിന് വിവരം ലഭിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്ത് എത്തിയത്. തുടർന്ന് പ്രതിയെ പിടികൂടി പോലീസ് വാഹനത്തിൽ കയറ്റുകയായിരുന്നു. ഇതിനിടെ പോലീസ് വാഹനത്തിന്റെ ഡ്രൈവറെ യുവാവ് ആക്രമിക്കുകയായിരുന്നു.
Discussion about this post

