തിരുവനന്തപുരം: കേരള ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാജ്ഭവനില്‍ രാവിലെ 10.30ന് നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിൽ മുഖ്യമന്ത്രി, സ്പീക്കർ, പ്രതിപക്ഷനേതാവ്, മറ്റ് മന്ത്രിമാർ തുടങ്ങിയവർ പങ്കെടുത്തു.
രാജേന്ദ്ര വിശ്വനാഥ് ആർലേക്കർക്കൊപ്പം ഭാര്യ അനഘ ആർലേക്കറും ചടങ്ങുകളിൽ പങ്കെടുത്തു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തിയ ഗവർണറെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേർന്ന് സ്വീകരിച്ചു.
ഗോവയില്‍ സ്പീക്കര്‍,മന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.ഹിമാചൽ പ്രദേശ് ഗവർണറായും സ്ഥാനം വഹിച്ചു. 1980 കളിൽ ഗോവ ബിജെപിയിൽ സജീവ സാന്നിദ്ധ്യമായിരുന്നു. പാർട്ടിയിൽ വിവിധ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.2015ല്‍ ഗോവ മന്ത്രിസഭ പുനഃസംഘടനയില്‍ ആര്‍ലേക്കര്‍ വനം വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2021ലാണ് ഹിമാചല്‍ പ്രദേശിലെ ഗവര്‍ണറായി നിയമിതനായത്. പിന്നീട് 2023ല്‍ ബിഹാര്‍ ഗവര്‍ണറായി നിയമിതനായി.