ഡൗൺ: കൗണ്ടി ഡൗണിൽ വീടിന് നേരെ തീവയ്പ്പ്. ആക്രമണത്തിൽ വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചു. ബംഗോറിലെ ബല്ലൂ വാൾക്ക് മേഖലയിലായിരുന്നു സംഭവം. ആക്രമണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്നലെ രാവിലെ അഞ്ചരയോടെയായിരുന്നു ആക്രമണം എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അക്രമി വീടിനുള്ളിലേക്ക് സ്ഫോടക വസ്തു എറിയുകയായിരുന്നു. വീട്ടിലെ മുറികളിൽ ഉടനെ തന്നെ തീപടർന്നു. ഫയർഫോഴ്സ് എത്തി തീ അണച്ചപ്പോഴേയ്ക്കും സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു. സംഭവ സമയം വീടിനുള്ളിൽ ആളുകൾ ഉണ്ടായിരുന്നു. എന്നാൽ ഇവർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
Discussion about this post

