ഡബ്ലിൻ: അയർലൻഡിലെ യുവജന നീതി നടപടികൾക്കായുള്ള ബജറ്റിൽ വർധനവ്. നാല് വർഷത്തിിടെ 14 മില്യൺ യൂറോയുടെ വർധനവാണ് ഉണ്ടായിട്ടുള്ളത്. നീതിന്യായ വകുപ്പിന്റെ കണക്കുകൾ പ്രകാരം ഈ വർഷത്തെ യുവജന നീതി നടപടികൾക്കുള്ള ബജറ്റ് 43 മില്യൺ യൂറോ ആയിരുന്നു. നാല് വർഷം മുൻപ് ഇത് 28 മില്യൺ യൂറോയിൽ താഴെയായിരുന്നു.
12 നും 17 നും ഇടയിൽ പ്രായമുള്ള വിഭാഗക്കാരെയാണ് യുവജന നീതി നടപടികൾക്ക് വിധേയരാക്കുക. ഇക്കൂട്ടർ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ ജയിൽ ശിക്ഷയ്ക്ക് പകരം സാമൂഹ്യസേവനം, നല്ലനടപ്പ് എന്നിവയ്ക്ക് വിധേയരാക്കും. 8 മുതൽ 11 വയസ്സുവരെയുള്ള കുട്ടികളെയും പദ്ധതിയുടെ ഭാഗമാക്കും. 2024 ൽ ഇത്തരത്തിൽ 4,500 പേരെയാണ് ജീവിതത്തിലേക്ക് തിരികെയെത്തിച്ചിരിക്കുന്നത്.

