ഡബ്ലിൻ: നോക്ക് ദേവാലയത്തിൽ മാതാവിന്റെ ജനനപ്പെരുന്നാളിനോട് അനുബന്ധിച്ച് കുർബാന സമർപ്പിച്ചു. മെത്രാപ്പോലീത്ത തോമസ് മാർ അലക്സന്ത്രയോസ് തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിലാണ് കുർബാനയും പെരുന്നാളാഘോഷവും നടന്നത്. രാജ്യത്തെ 20 ഓളം വരുന്ന ഇടവകകളിൽ നിന്നുള്ള വിശ്വാസികൾ പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി.
പെരുന്നാൾ ശുശ്രൂഷകൾക്ക് ഭദ്രാസന ഭാരവാഹികളും കൗൺസിൽ അംഗങ്ങളും നേതൃത്വം നൽകി. നാലാം തിയതി യാക്കാബായ സഭയുടെ ദേവാലയത്തിൽ നിന്നും ഭദ്രാസന യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ സൈക്കിൾ തീർത്ഥയാത്ര നടന്നു. വൈകീട്ട് അഞ്ച് മണിയ്ക്ക് നോക്ക് ദേവാലയത്തിൽ എത്തിച്ചേരുന്ന തരത്തിലായിരുന്നു തീർത്ഥയാത്ര സംഘടിപ്പിച്ചത്. അലക്സന്ത്രയോസ് തിരുമേനിയും ഭദ്രാസന ഭാരവാഹികളും ചേർന്ന് വിശ്വാസികളെ സ്വീകരിച്ചു.

