ബെൽഫാസ്റ്റ്: ലുർഗാനിൽ കത്തിക്കുത്ത്. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. പ്രതിയ്ക്കെതിരെ കൊലപാതക ശ്രമത്തിന് പോലീസ് കേസ് എടുത്തിട്ടുണ്ട്.
ഗ്രാറ്റൻ സ്ട്രീറ്റ് മേഖലയിൽ ആയിരുന്നു സംഭവം. 40 വയസ്സുള്ള വ്യക്തിയ്ക്കാണ് പരിക്കേറ്റത്. അദ്ദേഹത്തെ പ്രതി പുറകിൽ നിന്നും കുത്തി വീഴ്ത്തുകയായിരുന്നു. ഇതിന് പിന്നാലെ 34 കാരനായ പ്രതി അവിടെ നിന്നും കടന്ന് കളഞ്ഞു. ഇയാളെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ നില ഗുരുതരമാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്.
Discussion about this post

