ക്ലെയർ: കൗണ്ടി ക്ലെയറിലെ 16 വയസ്സുകാരന്റെ മരണത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. 16 കാരനെ ഇടിച്ച് വീഴ്ത്തിയ കാറുമായി ബന്ധമുള്ളവര കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. കഴിഞ്ഞ ദിവസമാണ് ക്ലോൺലാരയ്ക്ക് സമീപമുള്ള കോട്ടേജ് ക്രോസിലെ റോഡരികിൽ ബ്രയാൻ ലോവി എന്ന 16 കാരനെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്.
സ്ക്രാംബ്ലർ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ലോവിനെ വാഹനം ഇടിച്ച് വീഴ്ത്തുകയായിരുന്നു. ശേഷം പ്രതി അവിടെ നിന്നും കടന്ന് കളഞ്ഞു.
കോ ലിമെറിക്കിലെ കാസ്റ്റൽകോണൽ പ്രദേശത്ത് നിന്നും വന്ന സ്കോഡ ഒക്ടാവിയയാണ് ഇടിച്ച് വീഴ്ത്തിയത് എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന സൂചന. അന്വേഷണത്തിന് സഹായകമായ വിവരങ്ങൾ കൈവശമുള്ളവർ പോലീസിനെ സമീപിക്കണമെന്നാണ് നിർദ്ദേശം.

