മയോ: കൗണ്ടി മയോയിൽ ട്രെയിനും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. അപകടത്തിൽ 12 വയസ്സുള്ള കുട്ടിയ്ക്ക് ജീവൻ നഷ്ടമായി എന്നാണ് റിപ്പോർട്ടുകൾ. കാർ ഓടിച്ചിരുന്ന 40 കാരൻ ഗരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
കാർ യാത്രികനാണ് 12 കാരൻ. സാരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേയ്ക്കും മരിച്ചിരുന്നു. കുട്ടിയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. പരിക്കേറ്റ 40 കാരൻ അപകടനില തരണം ചെയ്തിട്ടുണ്ട്. ട്രെയിൻ യാത്രികരെല്ലാം സുരക്ഷിതരാണ്.
Discussion about this post

