ഡബ്ലിൻ: അയർലൻഡിൽ വീടുവാങ്ങാൻ ആഗ്രഹിക്കുന്നവർ വരുമാനവും വർധിപ്പിക്കേണ്ടത് ആവശ്യം. ഭവന വിലകൾ കുതിച്ചുയരുന്നതാണ് വീടുകൾ വാങ്ങുന്നതിനായുള്ള ചിലവ് വർധിപ്പിത്. രാജ്യത്തെ മൂന്ന് കൗണ്ടികളിൽ സാധാരണ ഫസ്റ്റ് ഹോം വാങ്ങാൻ ഉറ്റയ്ക്ക് അപേക്ഷിക്കുന്നവർക്ക് ഇനി മുതൽ ഒരു ലക്ഷം യൂറോയ്ക്ക് മുകളിൽ വരുമാനം ആവശ്യമാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
ചിൽ ഇൻഷൂറൻസാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. ഡബ്ലിനിലാണ് വീടുകൾ വാങ്ങുന്നതിനായി ഏറ്റവും കൂടുതൽ വരുമാനം ആവശ്യമായിട്ടുള്ളത്. 1,08000 യൂറോയാണ് ഡബ്ലിനിലെ ജീവനക്കാർക്ക് ആവശ്യമായിട്ടുള്ളത്. വിക്ലോയിൽ 101250 യൂറോയും കിൽഡെയറിൽ 100238 യൂറോയുമാണ് വരുമാനമായി വേണ്ടത്.
Discussion about this post

