മുംബൈ ; ആരോഗ്യനില വഷളായതിനെ തുടർന്ന് സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായ വൈറൽ അണുബാധയും നിർജ്ജലീകരണവും ബാധിച്ച ഹസാരെ നിലവിൽ മുംബൈയിലെ ആശുപത്രിയിൽ ഐ സിയുവിലാണ്.
മഹാരാഷ്ട്രയിലെ തന്റെ ഗ്രാമമായ റാലെഗൻ സിദ്ധിക്കടുത്തുള്ള ആശുപത്രിയിൽ ചികിത്സയിലിരിക്കെ നില വഷളായതിനെ തുടർന്നാണ് മുംബൈയിലെ ബോംബെ ആശുപത്രിയിലെത്തിച്ചത്.ഇവിടെ ഡോ. ഗൗതം ബൻസാലിയുടെ മേൽനോട്ടത്തിലാണ് അദ്ദേഹത്തിന് ചികിത്സ . അദ്ദേഹത്തിന് കടുത്ത ശ്വാസതടസവും അനുഭവപ്പെടുന്നുണ്ട്. കുറച്ച് ദിവസങ്ങളായി അദ്ദേഹത്തിന് ചുമ, കടുത്ത പനി, നിർജ്ജലീകരണം എന്നിവ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
കുറച്ച് ദിവസങ്ങൾക്ക് മുൻപ് ജന്തർമന്ദറിൽ നടന്ന സമരത്തെയും, ആക്രമണത്തെയും കുറിച്ച് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

