വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷം നാളെ നടക്കും. ശ്രാവണം- 26 എന്ന പേരിലാണ് പരിപാടി നടക്കുക. രാവിലെ പത്തരയോടെ ആരംഭിക്കുന്ന പരിപാടിയ്ക്ക് വൈകീട്ടോടെയാണ് പരിസമാപ്തിയാകുക. വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന 19ാമത് ഓണാഘോഷമാണ് ഇത്.
വിവിധ കലാ-സാംസ്കാരിക പരിപാടികൾ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. കുട്ടികളുടെയും മുതിർന്നവരുടെയും കായിക മത്സരങ്ങളും അരങ്ങേറും. രാവിലെ അത്തപ്പൂക്കളം ഇട്ടുകൊണ്ടാണ് പരിപാടികൾക്ക് തുടക്കമാകുക. തുടർന്ന് മാവേലി എഴുന്നള്ളത്ത്, തിരുവാതിരക്കളി, ചെണ്ടമേളം, ഫ്ളാഷ്മോബ്, ഗ്രൂപ്പ് ഡാൻസ് എന്നിവയുൾപ്പെടെയുള്ള പരിപാടികൾ ഉണ്ടാകും. വിഭവ സമൃദ്ധമായ ഓണസദ്യയും വിളമ്പും.

